കനത്ത മഴ എരവത്തൂരിൽ 12 ഏക്കർ നെൽകൃഷി വെള്ളത്തിൽ മാള: വേനൽമഴയിൽ കുഴൂരിൽ കൃഷിനാശം. എരവത്തൂർ തലയാകുളം പാടശേഖരത്തിലെ 12 ഏക്കർ പൊന്മണി നെൽകൃഷിയാണ് നശിച്ചത്. വിളഞ്ഞ് പാകമായ നെൽകതിരുകൾ മുഴുവൻ നശിച്ച നിലയിലാണ്. എരവത്തൂർ വെളിയംപറമ്പത്ത് നന്ദനൻ, കുന്നത്ത് വളപ്പിൽ ദാസൻ, മാളക്കാരൻ ജോണി എന്നിവരുടെയാണ് നശിച്ച കൃഷി. ഇനി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവർ. സർക്കാർ സഹായത്തിൽ മാത്രമാണ് ഇവരുടെ പ്രതീക്ഷ. കൃഷി നശിച്ചവർക്ക് വിത്തും വളവും സൗജന്യമായി നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കർഷകർക്ക് താങ്ങാകാൻ കൃഷി വകുപ്പ് തയാറാകണമെന്ന് പാടശേഖര സമിതി അഭിപ്രായപെട്ടു. ഫോട്ടോ: വേനൽമഴയിൽ വെള്ളത്തിലായ എരവത്തൂർ തലയാകുളം പാടശേഖരം TCM- MLA- venalmazha - nelkrishi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.