ആരോഗ്യ സർവകലാശാല വാർത്തകൾ

-ജാലകം- *പരീക്ഷ ടൈംടേബിൾ തൃശൂർ: മേയ് ഒമ്പതിന്​ നടത്തുന്ന ഒന്നാം വർഷ എം.എ.എസ്​.എൽ.പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി തിയറി, മേയ് 11ന്​ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ, മേയ് 23ന്​ ആരംഭിക്കുന്ന മൂന്നാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. *പരീക്ഷ ഫലം ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ ബി.എസ്​സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്‍റെയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് 10ന്​ വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. *ഫെബ്രുവരിയിൽ നടത്തിയ രണ്ടാംവർഷ എം.എസ്​സി എം.എൽ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി, രണ്ടാം വർഷ ബി.എസ്​സി എം.എൽ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷകളു​ടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്‍റെയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് 12ന്​ വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. *റീടോട്ടലിങ് ഫലം ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ആറാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം), ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ഏഴാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 സ്കീം) എന്നീ പരീക്ഷകളുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.