മിന്നലില്‍ രണ്ട്​ വീടുകള്‍ ഭാഗികമായി തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്​

ആമ്പല്ലൂർ: തൃക്കൂര്‍ പഞ്ചായത്തിലെ മംഗലംതണ്ടില്‍ മിന്നലില്‍ രണ്ട്​ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. പുല്ലുപറമ്പില്‍ വിനിതയുടെ വീട് തകര്‍ന്ന നിലയിലാണ്. തേവര്‍പാടം മോഹനന്‍റെ വീടിനും കേടുസംഭവിച്ചു. മോഹനന്‍റെ മകന്‍ ശ്രീരാഗിനാണ്​ (26)​ പരിക്കേറ്റത്​. കൈക്ക് പരിക്കേറ്റ ശ്രീരാഗിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20ഓളം റബര്‍ മരങ്ങള്‍ നശിച്ചു. ഇരുവരുടെയും വീട്ടിലെ വൈദ്യുത ഉപകരണങ്ങളും വയറിങ്ങും നശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.