കുടുംബ വഴക്ക്​: അമ്മയെയും ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ചു

കുടുംബ വഴക്ക്​: അമ്മയെയും ഭാര്യയെയും വെട്ടിപ്പരിക്കേൽപിച്ചു ചാലക്കുടി: കുടുംബ വഴക്കിനെ തുടർന്ന് അമ്മയെയും ഭാര്യയെയും വെട്ടിപ്പരിക്കേൽപിച്ചു. രണ്ടുകൈ വാരാൻക്കുഴി പായപ്പൻ വീട്ടിൽ ടോജിയാണ്​ (42)വെട്ടിയത്. വ്യാഴാഴ്ച വൈകീട്ട് 6.45ഓടെയാണ്​ സംഭവം. പരിക്കേറ്റ ഇയാളുടെ മാതാവ്​ ഏല്യാമ്മ (61), ഭാര്യ ദീപ (31) എന്നിവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും കൈയിലും തലയിലും പരിക്കേറ്റു. സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.