വെട്ടുകടവ് റോഡ്: എൽ.ഡി.എഫ് ധർണ നടത്തി ചാലക്കുടി: വെട്ടുകടവ് റോഡിന്‍റെ നിർമാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ എം.എല്‍.എയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാർ വെട്ടുകടവ് റോഡില്‍ ധര്‍ണ നടത്തി. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുപയോഗിച്ച് നവീകരണം നടത്തുന്ന വെട്ടുകടവ് റോഡ് പൊളിച്ചിട്ടിട്ട് മാസങ്ങളായി. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇടപെടാത്ത എം.എല്‍.എയുടെയും നഗരസഭ ഭരണാധികാരികളുടെയും ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചായിരുന്നു ധര്‍ണ. എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന്‍, കൗണ്‍സിലര്‍മാരായ ബിജി സദാനന്ദന്‍ ഷൈജ സുനില്‍, ബിന്ദു ശശികുമാര്‍, ലില്ലി ജോസ്, കെ.എസ്. സുനോജ്, വി.ജെ. ജോജി, ടി.ഡി. എലിസബത്ത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.