ഭാഗവത സപ്താഹം സംഘടിപ്പിക്കും

ഭാഗവത സപ്താഹം നാളെ തുടങ്ങും മാള: ചക്കാംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഈമാസം 17 വരെ . യഞ്ജാചാര്യന്‍ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ചക്കാംപറമ്പ് എസ്.എന്‍.ഡി.പി ശാഖയില്‍നിന്ന്​ ശ്രീകൃഷ്ണ വിഗ്രഹവും ഭാഗവത ഗ്രന്ഥവും എഴുന്നള്ളിച്ചെത്തും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്‍റ് പത്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ യജ്ഞം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് മുന്‍ ബോര്‍ഡ്​ അംഗം ശിവസ്വരൂപാനന്ദ സ്വാമികള്‍ യജ്ഞഗ്രന്ഥ സമര്‍പ്പണം നടത്തും. അയ്യായിരത്തില്‍പരം പേരെയാണ് പ്രതീക്ഷിക്കുന്നത്. എട്ടിന് മാള എസ്.എന്‍.ഡി.പി യൂനിയന്‍റെ കീഴിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിലും വിളംബര ജാഥ നടത്തുമെന്നും സംഘാടകരായ ബ്രഹ്മ സ്വരൂപാനന്ദ സ്വാമികള്‍, എ.ആര്‍. രാധാകൃഷ്ണന്‍, സി.ഡി. ശ്രീലാല്‍, ടി.പി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.