'കാതോരം' പദ്ധതി: ശ്രവണ സഹായി വിതരണം നാളെ ചാലക്കുടി: ലയൺസ് ക്ലബ്-ചുങ്കത്ത് ചാരിറ്റബിൾ നടത്തുന്ന ശ്രവണ സൗഹൃദ ചാലക്കുടി പദ്ധതി 'കാതോര'ത്തിന്‍റെ ഭാഗമായുള്ള ശ്രവണ സഹായികൾ ശനിയാഴ്ച രാവിലെ ഒമ്പതിന് എസ്.എൻ. ഹാളിൽ സൗജന്യ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് ബിഷപ്പ് ഫാ. പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. ചുങ്കത്ത് ഗ്രൂപ് ചെയർമാനും മുഖ്യ സ്പോൺസറുമായ സി.പി. പോൾ ചുങ്കത്ത് പദ്ധതി വിശദീകരിക്കും. 300 പേർക്ക് ശ്രവണ സഹായ ഉപകരണങ്ങൾ നൽകും. വാർത്തസമ്മേളനത്തിൽ സാജു പാത്താടൻ, സി.പി. പോൾ ചുങ്കത്ത്, ബീന സാജു, അഡ്വ. ആന്‍റോ ചെറിയാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.