കയ്പമംഗലം: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കയ്പമംഗലം മേഖല കമ്മിറ്റി ബഷീർ പവർ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി. സംഘടനയുടെ ജില്ല പ്രസിഡന്‍റായിരുന്ന ബഷീർ പവറിന്‍റെ ഒന്നാം ചരമ വാർഷികത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. പെരിഞ്ഞനം യമുന ഹാളിൽ അനുസ്മരണ സമ്മേളനം അസോസിയേഷൻ ജില്ല ട്രഷറർ പി.സി. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് അൻസാരി ബിസ്മി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് സാബു തൃപ്രയാർ അനുസ്മരണ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ മേഖല പ്രസിഡന്‍റ് ഉണ്ണി സിംഫണി, കയ്പമംഗലം മേഖല ട്രഷറർ സുധീഷ്, സെക്രട്ടറി നജ്മുദ്ദീൻ, ജോയന്‍റ് സെക്രട്ടറി സിദ്ധി തൗബ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.