തൃശൂർ: രാജ്യത്തിന്‍റെ ശബ്ദമായിരുന്ന ബി.എസ്.എൻ.എല്ലിനെ തകർക്കുന്ന പ്രവണതകളിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് നാഷനൽ യൂനിയൻ ഓഫ് ബി.എസ്.എൻ.എൽ വർക്കേഴ്സ് (എഫ്.എൻ.ടി.ഒ) ആറാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തകർച്ച നേരിടുന്ന ബി.എസ്.എൻ.എല്ലിനെ പൊതുമേഖലയിൽ ശക്തമായി നിലനിർത്താൻ സമര പരിപാടികൾക്ക് നേതൃത്വം നൽകാനും തീരുമാനിച്ചു. ടി.എൻ. പ്രതാപൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് എം.ജി. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. എം.പി. വിൻസന്‍റ്, സുന്ദരൻ കുന്നത്തുള്ളി, അഖിലേന്ത്യ സെക്രട്ടറി ജയപ്രകാശ്, സർക്കിൾ സെക്രട്ടറി കെ.വി. ജോസ്, കെ.കെ. ഗോപകുമാർ, അബ്ദുൽ റഹിമാൻ, രാമദാസ്, രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. tr tn prathapan inagu (Photo SAT folder) എഫ്.എൻ.ടി.ഒ ആറാം സംസ്ഥാന സമ്മേളനം തൃശൂരിൽ ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.