ചാലക്കുടി: മുൻ നഗരസഭ ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ യു.വി. തോമസിന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കോട്ടാറ്റ് പള്ളി സെമിത്തേരിയിലെ സംസ്കാരത്തിന് ശേഷം നഗരസഭ ഓഫിസിൽ ചേർന്ന അനുശോചന യോഗം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു. എ.കെ. ചന്ദ്രൻ മുഖ്യ അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്‍റ് ലീന ഡേവീസ്, വിവിധ കക്ഷി നേതാക്കളായ എബി ജോർജ്, പി.എം. വിജയൻ, കെ.എ. ഉണ്ണികൃഷ്ണൻ, ഐ.ഐ. അബ്ദുൽ മജീദ്, നിതിൻ പുല്ലൻ, അമ്പാടി ഉണ്ണികൃഷ്ണൻ, ഒ.എസ്. ചന്ദ്രൻ, യു.എസ്. അജയകുമാർ, നഗരസഭ യു.ഡി.എഫ് ലീഡർ ഷിബു വാലപ്പൻ, എൽ.ഡി.എഫ് ലീഡർ സി.എസ്. സുരേഷ്, ജോണി കല്ലിങ്ങൽ എന്നിവർ സംസാരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി.എം. സുധീരൻ, എം.പിമാരായ ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ, പി.സി. ചാക്കോ, എം.പി. വിൻസെന്റ്, ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സി.സി. ശ്രീകുമാർ എന്നിവർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.