മേത്തല: ഉപ്പുവെള്ളം കയറി മേഖലയിൽ വീടുകളും കൃഷിയിടങ്ങളും നശിക്കുന്നതിൽ സർക്കാർ തലത്തിൽ സ്ഥിരമായ പരിഹാരം കണ്ടെത്തണമെന്ന് സി.പി.ഐ മേത്തല ഈസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മേത്തല കമ്യൂണിറ്റി ഹാളിൽ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനം മുതിർന്ന അംഗം കെ.ആർ. സുഭാഷ് പതാക ഉയർത്തിയതോടെയാണ് ആരംഭിച്ചത്. സി.പി.ഐ ജില്ല കൗൺസിൽ അംഗവും എം.എൽ.എയുമായ വി.ആർ. സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെകട്ടറി പി.പി. സുഭാഷ്, ജില്ല കമ്മിറ്റി അംഗം സി.സി. വിപിൻ ചന്ദൻ, എം.ജി. പുഷ്പാകരൻ, ഒ.സി. ജോസഫ്, പി.പി. ജയൻ, നവ്യ തമ്പി എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി എം.ജി. പുഷ്പാകരനെയും അസി. സെക്രട്ടറിയായി പി.എ. ജോൺസനെയും തെരഞ്ഞെടുത്തു. തിരുവഞ്ചിക്കുളത്തു നടന്ന പൊതുസമ്മേളനം ജില്ല കൗൺസിൽ അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. സി.പി. എലിസബേത്ത്, പി.പി. സുഭാഷ്, സ്റ്റെഫിൻ മൈക്കിൾ, എം.ജി. പുഷ്പാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.