എൽ.ഡി.എഫ് ബഹുജന പ്രകടനവും പ്രതിഷേധ ധർണയും

എൽ.ഡി.എഫ് പ്രകടനവും പ്രതിഷേധ ധർണയും ഇരിങ്ങാലക്കുട: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിലും കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ച് ഇരിങ്ങാലക്കുട മണ്ഡലം എൽ.ഡി.എഫ്​ ബഹുജന പ്രകടനവും പ്രതിഷേധ ധർണയും നടത്തി. ഠാണാവിലുള്ള ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടത്തിയ സമരം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, കേരള കോൺഗ്രസ്​-എം ജില്ല സെക്രട്ടറി ടി.കെ. വർഗീസ്, കോൺഗ്രസ്-എസ് നേതാവ് തിലകൻ തൂമാട്ട്, ജനതാദൾ സെക്യുലർ മണ്ഡലം സെക്രട്ടറി ഡേവീസ് കോക്കാട്ട് എന്നിവർ സംസാരിച്ചു. നേരത്തേ ടൗൺഹാൾ പരിസരത്തുനിന്ന്​ ആരംഭിച്ച പ്രകടനത്തിന് വി.എ. മനോജ് കുമാർ, ഉല്ലാസ് കളക്കാട്ട്, ബിജു ആന്‍റണി, രാജു പാലത്തിങ്കൽ, കെ.സി. ഗംഗാധരൻ, അഡ്വ. കെ.ആർ. വിജയ തുടങ്ങിയവർ നേതൃത്വം നൽകി. എൽ.ഡി.എഫ് മണ്ഡലം കൺവീനർ കെ.പി. ദിവാകരൻ സ്വാഗതവും കെ.സി. പ്രേമരാജൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.