മേളയിൽ ഒരുങ്ങുന്നു, വടക്കുംനാഥൻ ശിൽപം

തൃശൂർ: വടക്കുംനാഥൻ മൈതാനിയിൽ അരങ്ങേറുന്ന 'എന്‍റെ കേരളം' പ്രദര്‍ശനമേളയില്‍ വടക്കുംനാഥന്‍റെ ശില്‍പമൊരുങ്ങുന്നു. മേളയിലെ സ്റ്റാളിലാണ് വടക്കുംനാഥന്‍ കാളപ്പുറത്തിരിക്കുന്ന വലിയ ശിൽപം ചെറുവത്തേരി സ്വദേശി സലീഷ് ശങ്കരന്‍ ആചാരി നിര്‍മിക്കുന്നത്. രണ്ടര വര്‍ഷമായി സലീഷ് ശില്‍പത്തിന്‍റെ പണിപ്പുരയിലാണ്. മദിരാശി മരത്തിലാണ് ഇത്​ കൊത്തി ഒരുക്കുന്നത്. വലിയ പീഠത്തില്‍ കാളപ്പുറത്തിരിക്കുന്ന ശിവൻ നിർമിതിയുടെ അവസാനഘട്ടത്തിലാണുള്ളത്​. ശിവന്‍റെ പ്രഭാമണ്ഡലമാണ് ശില്‍പത്തിന്‍റെ പ്രധാന ആകര്‍ഷണം. മേള പൂര്‍ത്തിയാകുന്നതോടെ മിനുക്കുപണികള്‍ കഴിയുമെന്നാണ് ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവലപ്മെന്റ് കോര്‍പറേഷനില്‍ ആര്‍ട്ടിസാനായ സലീഷിന്‍റെ പ്രതീക്ഷ. സലീഷിന്‍റെ ഇഷ്ടദേവതയാണ് പരമശിവന്‍. ശില്‍പകലയോടുള്ള താൽപര്യം മൂലം മറ്റു ജോലികള്‍ ഒഴിവാക്കി പൂര്‍ണമായി കലയ്ക്കു വേണ്ടി ജീവിക്കുകയാണ് ഈ യുവാവ്​. മരത്തിലാണ് കൂടുതലായും ശില്‍പങ്ങള്‍ നിർമിക്കുന്നത്. വലിയ ശില്‍പങ്ങളോടാണ് താൽപര്യം. പ്ലാവിന്റെ ഒറ്റത്തടി വേരില്‍ ഗരുഡന്‍, സര്‍പ്പം, മത്സ്യം, മാന്‍, കാള, കുതിര, അരയന്നം തുടങ്ങി എട്ട്​ രൂപങ്ങളെ കൊത്തിയെടുത്ത ശിൽപം മനോഹര കാഴ്ചയാണ്. മരത്തില്‍ നിര്‍മിച്ച സിംഗപ്പൂര്‍ മെര്‍ലയണ്‍, ദീപം തുടങ്ങി മറ്റു ശിൽപങ്ങളും അണിയറയിലുണ്ട്​. വിവിധ കലാപ്രദര്‍ശനങ്ങളിലേക്ക്​ ക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ശിൽപം പൂര്‍ത്തിയാക്കാനുള്ള ഉദ്യമത്തിലാണ് സലീഷ്. ശില്‍പനിർമിതിയുടെ യഥാർഥ കാഴ്ചകള്‍ കാഴ്ചക്കാരില്‍ എത്തിക്കുകയാണ് ഈ 45കാരന്‍റെ ലക്ഷ്യം. ഫോട്ടോ: tcr_silpam 'എന്‍റെ കേരളം' പ്രദര്‍ശനമേളയില്‍ വടക്കുംനാഥന്‍റെ ശില്‍പമൊരുക്കുന്ന സലീഷ് ശങ്കരന്‍ ആചാരി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT