ഹയർ സെക്കൻഡറി മൂല്യനിർണയത്തിലെ മാറ്റം അശാസ്ത്രീയം -കെ.പി.എസ്​.ടി.എ

തൃശൂർ: ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട ഹയർ സെക്കൻഡറി പേപ്പറുകളുടെ എണ്ണം ക്രമാതീതമായി വർധിപ്പിച്ച അശാസ്ത്രീയ നടപടി പുനഃപരിശോധിച്ച്​ നിലവിലെ സ്ഥിതി തുടരണ​മെന്ന്​ കേരള പ്ര​ദേശ്​ സ്കൂൾ ടീച്ചേഴ്​സ്​ അസോസിയേഷൻ (കെ.പി.എസ്​.ടി.എ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം വരെ 60, 80 മാർക്ക്​ വീതമുള്ള വിഷയങ്ങളുടെ ഉത്തരപേപ്പറുകൾ ഒരുദിവസം 26 എണ്ണമായിരുന്നു നോക്കിയിരുന്നത്​. ബയോളജി പേപ്പറുകൾ 40 എണ്ണവും. ഈ വർഷം ഒരു കൂടിയാലോചനയും ഇല്ലാതെ ഇത്​ 34, 50 ആക്കി ഉയർത്തിയത്​. പ്രസിഡന്‍റ്​ വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ആർ. അജിത്​പ്രസാദ്​, ട്രഷറർ ആന്‍റോ പി. തട്ടിൽ, സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ ഷാഹിദ റഹ്മാൻ, സംസ്ഥാന എക്സിക്യൂട്ടീവ്​ അംഗങ്ങളായ എ.എം. ജെയ്​സൺ, സാജു ജോർജ്​, കെ.സി. റെജി, കെ.എം. ദീപൻ, എം. ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT