തൃശൂര്‍: പ്രഥമ കേരള ഗെയിംസിന്റെ പ്രചാരണാര്‍ഥം കേരളത്തിന്റെ കായികചരിത്രം ഉള്‍ക്കൊള്ളുന്ന 'ഫോട്ടോ വണ്ടി' വ്യാഴാഴ്ച തൃശൂരില്‍ എത്തുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അപൂര്‍വമായ കായികചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഫോട്ടോ വണ്ടിയുടെ പര്യടനം. തൃശൂരിലെ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം രാവിലെ 11ന് തെക്കേഗോപുര നടയില്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലയിലെ രാജ്യാന്തര കായികതാരങ്ങള്‍, തൃശൂര്‍ പ്രസ്ക്ലബ്, ജില്ല സ്പോര്‍ട്‌സ് കൗണ്‍സില്‍, വിവിധ കായിക സംഘടന ഭാരവാഹികള്‍, കായികതാരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. കേരള ഒളിമ്പിക് അസോസിയേഷന്‍, കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈമാസം 28ന് തിരുവനന്തപുരത്ത് സമാപിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. സ്റ്റാലിന്‍ റാഫേല്‍, കെ. പ്രഭാത്, ശരത് ചന്ദ്രന്‍, വി.സി. വിനോദ്, മഹേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.