മാള: മാമ്പ്ര-അന്നമനട റോഡിൽ അപകട ഭീഷണിയായി കാന. ആഴമുള്ള കാന സ്ലാബ് ഇട്ട് മൂടാത്തതാണ് അപകട കെണിയാകുന്നത്. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. തലനാരിഴയ്ക്കാണ് ഇരുചക്ര വാഹനങ്ങൾ അപകട മുനമ്പിൽ നിന്ന് രക്ഷപ്പെടുന്നത്. സൈക്കിൾ യാത്രക്കാർ നിരവധി പേരാണ് അപകടത്തിൽ പെടുന്നത്. കാന മൂടാൻ അധികൃതർ നടപടി എടുക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. ഫോട്ടോ: മാമ്പ്ര-അന്നമന റോഡിൽ അപകട ഭീഷണിയായ കാന Tcm-mla- Kana - MAMBRA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.