തൃശൂർ: ''ഹലോ വാടാനപ്പള്ളി വില്ലേജല്ലേ..''-വയർലെസിൽ മന്ത്രി ആർ. ബിന്ദു ചോദിച്ചു. അതേ എന്ന് മറുപടി വന്നപ്പോൾ രാത്രി ഏഴുമണിയായിട്ടും വീട്ടിൽ പോയില്ലേ ..എന്ന് മറുചോദ്യം. മന്ത്രിയുടെ കോൾ പ്രതീക്ഷിച്ചിരിക്കുയായിരുന്നുവെന്ന് മറുപടി. ജില്ലയിലെ തീരദേശ പഞ്ചായത്തുകളായ വാടാനപ്പള്ളി, കടപ്പുറം വില്ലേജുകൾ റേഡിയോ വയർലെസ് സംവിധാനത്തിലാക്കുന്നതിന്‍റെ ഉദ്ഘാടനമായിരുന്നു നടന്നത്. തൃശൂരിൽ സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 'എന്‍റെ കേരളം' മെഗാ പ്രദർശനത്തോട സ്റ്റാളിലായിരുന്നു ചടങ്ങ് നടന്നത്. റവന്യൂ വകുപ്പിന്‍റെ സ്റ്റാളിനോട് ചേർന്നായിരുന്നു ദുരന്തനിവാരണ വിഭാഗത്തിന്‍റെ പ്രദർശനം നടന്നത്. വിവിധ തരം ഹാമുകളും വയർലെസ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും ദുരന്തസാഹചര്യങ്ങളിൽ അവ എങ്ങനെ പ്രവർത്തിക്കും എന്നത് സംബന്ധിച്ചും സ്റ്റാളിൽ പൊതുജനങ്ങൾക്ക് വിവരണം നൽകുന്നുണ്ട്. tcr wireless മന്ത്രി ഡോ. ആർ. ബിന്ദു തീരദേശ വില്ലേജുകളുമായുള്ള വയർലെസ് ബന്ധം പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.