തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ ഫാം തൊഴിലാളികൾ കെ.എ.യു ലേബർ അസോസിയേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ പ്രക്ഷോഭരംഗത്തേക്ക് നീങ്ങുന്നു. 2019ൽ സർക്കാർ ജീവനക്കാർക്കൊപ്പം നടപ്പാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം നടപ്പാക്കുക, 2014ൽ നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിന്‍റെ അനുബന്ധ സേവനവ്യവസ്ഥകൾ പ്രസിദ്ധീകരിക്കുക, തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് എല്ലാ സർവകലാശാല ഫാമുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തും. വെള്ളാനിക്കര സർവകലാശാല ആസ്ഥാനമന്ദിരത്തിന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.