തൃശൂർ പൂരം: ഫോട്ടോഗ്രഫി മത്സരവുമായി പൂരപ്രേമി സംഘം

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരവുമായി പൂരപ്രേമി സംഘം. മേയ് 10, 11 തീയതികളിലാണ് ഈ വർഷത്തെ പൂരം. പൂരത്തിൽ പങ്കെടുക്കുന്ന പത്ത് ക്ഷേത്രങ്ങളുടെയും കൊടിയേറ്റം മുതൽ ഉത്രം വിളക്കുവരെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണ് മത്സരത്തിനായി അയക്കേണ്ടത്. കാമറ, മൊബൈൽ കാമറ, വനിത ഫോട്ടോഗ്രഫർ എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് മത്സരം. വനിതകൾക്ക് പ്രത്യേക സമ്മാനവുമായി ഫോട്ടോഗ്രഫി മത്സരം നടത്തുന്നത് ഫോട്ടോഗ്രാഫി രംഗത്തേക്ക് അവരെ ആകൃഷ്ടരാക്കുന്നതിനുവേണ്ടിയാണെന്ന്​ ഭാരവാഹികൾ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും 5000 രൂപയും ഫലകവുമടങ്ങുന്ന ഒന്നാം സമ്മാനവും എല്ലാ വിഭാഗങ്ങളിൽനിന്നും കൂടി 1000 രൂപയും ഫലകവും അടങ്ങുന്ന 10 പ്രോത്സാഹന സമ്മാനവും ഉണ്ടാകുമെന്ന്​ പൂരപ്രേമി സംഘം മുഖ്യരക്ഷാധികാരി കോരമ്പത്ത് ഗോപിനാഥൻ, പ്രസിഡന്‍റ്​ ബൈജു താഴേക്കാട്ട്, കൺവീനർ വിനോദ് കണ്ടെംകാവിൽ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT