പൂരത്തിരക്കിൽ പ്രദർശന നഗരി

തൃശൂർ: ഈസ്റ്റർ ആഘോഷത്തോടെ പൂരനഗരി സജീവമായി. പൂരത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പ്രദർശന നഗരി പൂർണ സജ്ജമായി. സ്റ്റാളുകളും വിനോദാപാധികളും പൂർണമായും സജ്ജമായതോടെ പ്രദർശന നഗരിയിലും തിരക്കേറി. പ്രദർശന നഗരിയിലേക്കും തൃശൂരിലേക്കും എത്തിയവരുടെ വാഹനങ്ങൾകൊണ്ട് പൂരപ്പറമ്പ് നിറഞ്ഞു. പ്രദർശനം തുടങ്ങിയതിനും സ്റ്റാളുകൾ പൂർണ സജ്ജമായതിനും ശേഷമെത്തിയ ആദ്യ ഞായറാഴ്ചയും ഈസ്റ്ററും ഒന്നിച്ചെത്തിയതിന്റെ തിരക്ക് പ്രദർശന നഗരിയിലും പ്രകടമായി. ആയിരക്കണക്കിന് ആളുകളാണ് പ്രദർശന നഗരിയിലെത്തിയത്. കേന്ദ്ര-സംസ്ഥാന-അർധ സർക്കാർ വിഭാഗങ്ങളുടെയും സ്വകാര്യ സംരംഭങ്ങളുടെയും സ്റ്റാളുകളും കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്ന കൗതുക സ്റ്റാളുകളും മരണക്കിണറും ആകാശ ഊഞ്ഞാലും ബോട്ടുകളുമൊക്കെ പ്രദർശന നഗരിയിലുണ്ട്. tcr_chr8- പൂരം പ്രദർശന നഗരിയിൽ രാത്രിയിലെ സന്ദർശക തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.