പെയിന്‍റുകൾക്ക്​ വീണ്ടും വില കൂടുന്നു

ഒരു വർഷത്തിനിടെ അഞ്ചാമത്തെ വർധന തൃശൂർ: പെ​ട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന കാരണമാക്കി പെയിന്‍റ്​ കമ്പനികൾ വീണ്ടും വില കൂട്ടുന്നു. ലിറ്ററിന്​ മൂന്ന് ​മുതൽ എട്ട്​ രൂപ വരെയാണ്​ വില വർധിക്കുക. മേയ്​ ഒന്ന്​ മുതൽ വിലവർധന പ്രാബല്യത്തിൽ വരുമെന്ന്​ ​പ്രധാന പെയിന്‍റ്​ കമ്പനികൾ കടയുടമകളെ അറിയിച്ചിട്ടുണ്ട്​. ഇതോടെ ഒരു വർഷത്തിനിടെ അഞ്ചാം തവണയാണ്​ പെയിന്‍റുകൾക്ക്​ വില കൂട്ടുന്നത്​. ഇന്ധനവില കൂടിയതോടെ അസംസ്കൃത വസ്തുക്കൾക്ക്​ വിലയേറിയതാണ്​ പെയിന്‍റ്​ വില വർധിപ്പിക്കാൻ കാരണമായതെന്ന്​ കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്​. ഒരു വർഷത്തിനിടെ 30 ശതമാനം വരെ വില വർധന പെയിന്‍റ്​ വിപണിയിൽ ഉണ്ടായിട്ടുണ്ടെന്ന്​ വ്യാപാരികൾ പറഞ്ഞു. ഏഷ്യൻ പെയിന്‍റ്​സ്​, നെറോലാക്​ കമ്പനികളാണ്​ വില കൂട്ടുമെന്ന്​ വ്യാപാരികളെ അറിയിച്ചത്​. ഗ്ലോസ്​, സിന്തറ്റിക്​ ഇനാമലുകൾക്ക്​ അഞ്ച്​ രൂപയും ഇപോക്സി പ്രൈമർ, തിന്നർ, ഫിനിഷുകൾക്ക്​ പലതിനും എട്ട്​ രൂപയും എ.പി. സ്മാർട്ട്​ കെയർ എക്​സ്​ട്രീം മോസിയൽ ജി.പി, ക്രാക്ക്​ഫില്ലർ എന്നിവക്ക്​ 10 രൂപയും കൂട്ടി. ഒന്ന്​, നാല്​, 10, 20 ലിറ്റർ പാക്കുകളിലും ബക്കറ്റുകളിലുമായാണ്​ വിൽപന. ഇതിനാൽ 10 ലിറ്റർ പെയിന്‍റിന്​ 50 രൂപ വരെ കൂടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.