യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിനിടെ സംഘർഷം: പൊലീസുകാരന് സസ്പെൻഷൻ

തൃശൂർ: യൂത്ത്‌ കോൺഗ്രസ്‌ മാർച്ചിനിടെ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. രാമവർമപുരം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ ബി. ലിബിനിനെയാണ് കമീഷണർ സസ്പെൻഡ്​ ചെയ്തത്. സമരക്കാരെ തലയിൽ മർദിച്ചതാണ് നടപടിക്ക്​ കാരണം. കഴിഞ്ഞ 24നായിരുന്നു സംഭവം. ഡൽഹിയിൽ യു.ഡി.എഫ് എം.പിമാർക്കെതിരായ മർദനത്തിലും യൂത്ത് കോൺഗ്രസിന്‍റെ കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്​. മർദനത്തിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി പ്രഭുദാസ് പാണങ്ങോടന് തലക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന്​ അന്ന്​ രാത്രി കമീഷണറുടെ ഓഫിസിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരിപ്പുസമരം നടത്തി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും എന്ന കമീഷണറുടെ ഉറപ്പിലാണ്​ കുത്തിയിരിപ്പ്​ സമരം അവസാനിപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.