നീരോലിപ്പാടം നികത്തിയ കേസിൽ ഫെറ കക്ഷി ചേരും

നീരോലിപ്പാടം നികത്തിയ കേസിൽ ഫെറ കക്ഷിചേരും കൊരട്ടി: ചിറങ്ങരയിലെ നീരോലിപ്പാടം മണ്ണിട്ട് നികത്തിയ കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ കൊരട്ടിയിലെ റെസിഡന്‍റ്​സ് അസോസിയേഷനുകളുടെ കൂട്ടായ്മ 'ഫെറ' അപേക്ഷ നൽകി. ചാലക്കുടി താലൂക്കിലെ കൊരട്ടി കിഴക്കുമുറി വില്ലേജിലെ പെരുമ്പി- ചിറങ്ങര ദേശീയപാതക്കും റെയിൽവേക്കും ഇടയിലുള്ള നീരോലിപ്പാടത്ത് ഏകദേശം 2.5 ഹെക്ടർ നെൽവയൽ ഉടമകളായ എറണാകുളം സ്വദേശികൾ അനധികൃതമായി മണ്ണിട്ട്​ നികത്തുന്നത്​ ഇവർ ജില്ല കലക്ടർ, ആർ.ഡി.ഒ എന്നിവരെ രേഖാമൂലം അറിയിച്ചിരുന്നു. തുടർന്ന് അധികൃതർ സ്റ്റോപ് മെമ്മോ നൽകി. ഇതുമായി ബന്ധപ്പെട്ട കേസിൽ തങ്ങളുടെ വാദംകൂടി കേൾക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.