ചാലക്കുടി: ചാലക്കുടി-വെട്ടുകടവ് റോഡ് വികസനത്തിനായി കൈയേറ്റം ഒഴിപ്പിക്കൽ നടക്കുന്നതിനിടെ വെട്ടുകടവ് പൗരസമിതി പ്രസിഡന്‍റും പൊതുപ്രവർത്തകനുമായ പോൾ ടി. കുര്യനെ കൈയേറ്റക്കാരും ഗുണ്ടകളും റോഡിൽ തടഞ്ഞുവെച്ച് മർദിച്ചതിൽ വി. ഫോർ ചാലക്കുടി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പള്ളിയിൽനിന്ന് മടങ്ങുമ്പോഴാണ് കണ്ടാലറിയാവുന്ന ചിലർ തടഞ്ഞുവെച്ച് മർദിച്ചത്. പരിക്കേറ്റ പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പ്രസിഡന്‍റ് കെ.ആർ. അരവിന്ദാക്ഷൻ, സെക്രട്ടറി അലക്സ് ജോൺ എന്നിവർ ആവശ്യപ്പെട്ടു. നിര്‍മാണ തൊഴിലാളി യൂനിയന്‍ ഏരിയ സമ്മേളനം കൊടകര: കെട്ടിട നിര്‍മാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) കൊടകര ഏരിയ സമ്മേളനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യും. ജില്ല ജോയന്‍റ് സെക്രട്ടറി പി.കെ. ശിവരാമന്‍, വൈസ് പ്രസിഡന്‍റ് പി.ജി. വാസുദേവന്‍ നായര്‍, ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.എം. ബബീഷ്, യൂനിയന്‍ ഏരിയ സെക്രട്ടറി എ.സി. വേലായുധന്‍, പ്രസിഡന്റ് എം.എം. ചന്ദ്രന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ എം.കെ. അശോകന്‍, ടെസി ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.