കുഞ്ഞാലിപ്പാറ: ഹിയറിങ്​ നടത്തി

മറ്റത്തൂര്‍: കുഞ്ഞാലിപ്പാറയിലെ സ്വകാര്യ ഗ്രാനൈറ്റ്‌സ് കമ്പനിയുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നിലവിലുള്ള കേസ്​ സംബന്ധിച്ച്​​ മറ്റത്തൂര്‍ പഞ്ചായത്ത്​ ഓഫിസില്‍ ഹിയറിങ്​ സംഘടിപ്പിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്‍. രാജേഷ്, പഞ്ചായത്ത് സെക്രട്ടറി ശാലിനി, വില്ലേജ് ഓഫിസര്‍ മോണ്‍സി വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോബിന്‍ ജോസഫ്, ഗ്രാനൈറ്റ് കമ്പനി പ്രതിനിധി അനന്തകൃഷ്ണൻ, കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി ചെയര്‍മാന്‍ സി.കെ. രഘുനാഥ്, കെ.കെ. അനീഷ്‌കുമാര്‍, എം. മോഹന്‍ദാസ്, ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ------ ക്യാപ്ഷൻ TCM KDA 1KUNJALIPARA HEARING കുഞ്ഞാലിപ്പാറയിലെ സ്വകാര്യ ഗ്രാനൈറ്റ് കമ്പനിയുമായി ബന്ധപ്പെട്ട്​ മറ്റത്തൂർ പഞ്ചായത്ത്​ ഓഫിസിൽ ഹിയറിങ്ങിനെത്തിയവർ തൊഴിലുറപ്പ്​ തൊഴിലാളി സംഗമം മറ്റത്തൂര്‍: പഞ്ചായത്തിലെ നൂലുവള്ളി വാര്‍ഡില്‍ തൊഴിലുറപ്പ്​ തൊഴിലാളികളുടെ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം സീബ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ്​ മേറ്റുമാരായ ആശ ഉണ്ണികൃഷ്ണന്‍, സെല്‍വി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ ജനുഷ, ഗ്രീഷ്മ, അര്‍ച്ചന, അഭിലാഷ്, സിന്ധു, സിജോ എന്നിവര്‍ പങ്കെടുത്തു. 100 തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 70 തൊഴിലാളികളെ ഉപഹാരം നല്‍കി അനുമോദിച്ചു. നാടന്‍പാട്ട്, സ്‌നേഹവിരുന്ന് എന്നിവയുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.