മേച്ചിറപ്പാലം കോൺക്രീറ്റിങ് പൂർത്തിയായിട്ട് രണ്ടു മാസം; സർവിസ് റോഡ് നിർമിച്ചില്ല ചാലക്കുടി: കോൺക്രീറ്റിങ് പൂർത്തിയായി രണ്ടു മാസത്തിലേറെയായിട്ടും വെള്ളിക്കുളങ്ങര-ചാലക്കുടി പി.ഡബ്ല്യു.ഡി റോഡിലെ മേച്ചിറപ്പാലത്തിന്‍റെ സർവിസ് റോഡ് നിർമിച്ചില്ല. പാലത്തിന്‍റെ ഇരുവശത്തെയും ഗർത്തം നികത്തിയിട്ടുമില്ല. ഇതുമൂലം കോടശ്ശേരി മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതം വർധിക്കുകയാണ്. പാലം നിർമാണത്തിന്‍റെ പേരിൽ ഒരു വർഷത്തോളമായി ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. ഓരോ തവണ നിർമാണം നിലക്കുമ്പോഴും ജനങ്ങൾ പ്രതിഷേധിക്കുമ്പോഴാണ് പ്രവൃത്തി പുനരാരംഭിക്കുന്നത്. ഇരുവശത്തെയും അപ്രോച്ച് റോഡുകളുടെ ഭാഗം നിർമാണത്തിന്‍റെ ഭാഗമായി മണ്ണെടുത്ത് വൻ ഗർത്തമായി കിടക്കുകയാണ്. ഇത് നികത്തി ടാർ ചെയ്ത് ബന്ധിപ്പിക്കുകയാണ് വേണ്ടത്. ഒരാഴ്ചകൊണ്ട് തീർക്കാവുന്ന പ്രവൃത്തികൾ ചെയ്യാതെ അധികാരികൾ മനഃപൂർവം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആക്ഷേപം. വെള്ളിക്കുളങ്ങര-ചാലക്കുടി റോഡ് കോടശ്ശേരി പഞ്ചായത്തിലെ പ്രധാന പാതയാണ്. വലതുകര മെയിൻ കനാൽ കടന്നുപോകുന്ന ഭാഗത്താണ് മേച്ചിറപ്പാലം നിർമിച്ചിട്ടുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച പാലം ബലക്ഷയത്തെ തുടർന്ന് പൊളിച്ചുനീക്കിയാണ് പുതിയ പാലം ഒരുക്കിയത്. എത്രയും വേഗം ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. TCMChdy - 5 മേച്ചിറപ്പാലം അപ്രോച്ച് റോഡ് നിർമാണം മുടങ്ങിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.