തൊഴിലുറപ്പ്​ തൊഴിലാളികളെ ആദരിച്ചു

ആദരിച്ചു വെള്ളാങ്ങല്ലൂര്‍: പഞ്ചായത്ത് അഞ്ചാം വാര്‍ഡിൽനിന്ന്​ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിയില്‍ 90-100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരെ വാര്‍ഡംഗം ഷംസു വെളുത്തേരി ഉപഹാരം നല്‍കി ആദരിച്ചു. ആശ പ്രവർത്തകർക്ക് പരിശീലനം ആമ്പല്ലൂര്‍: കൊടകര ബ്ലോക്ക് പരിധിയിലെ ആശ പ്രവര്‍ത്തകര്‍ക്കായി 'തുല്യരാണ് നമ്മള്‍' കാമ്പയിന്റെ ഭാഗമായി 'ആര്‍ത്തവകാല ആരോഗ്യം സാമൂഹിക ഉത്തരവാദിത്തം' വിഷയത്തില്‍ ഏകദിന റിസോഴ്സ് പേഴ്സൻ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ജില്ല പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം അല്‍ജോ പുളിക്കന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാംദാസ്, സംഘാടക സമിതി കണ്‍വീനര്‍ പി.എസ്. ജൂന, ആരോഗ്യ കേരളം പി.ആര്‍.ഒ ഷാരിന്‍ എലിസബത്ത്, എസ്. ശിവദാസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.