അധ്യാപകര്‍ക്ക് യാത്രയയപ്പ്

പുത്തന്‍ചിറ: വിരമിക്കുന്ന ജി.വി.എച്ച്.എസ് സ്കൂൾ പ്രിൻസിപ്പൽ അനികുമാരി, തെക്കുംമുറി ഹൈസ്കൂളിലെ സി.കെ. യുധി എന്നിവർക്ക് എന്റെ പുത്തൻചിറ ആന്റി ഡ്രഗ്സ് കോ ഓഡിനേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് നസീർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജോഫി ബിജു അഞ്ചേരി, അബ്ദുൽ ഖാദർ കുര്യാപിള്ളി എന്നിവർ സ്നേഹോപഹാരം നൽകി. നാർകോട്ടിക് സെൽ ക്രൈംബ്രാഞ്ച് തൃശൂർ റൂറൽ സബ് ഇൻസ്പെക്ടർ എം.പി. മുഹമ്മദ് റാഫി, ട്രസ്റ്റ് സെക്രട്ടറി മധു കുമ്പളത്ത്, പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് എ.പി. വിദ്യാധരൻ, വികസനകാര്യ സമിതി അധ്യക്ഷ സംഗീത അനീഷ്, മുൻ എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ജമാൽ, മുൻ സബ് ഇൻസ്പെക്ടർ സേവ്യർ പള്ളിപ്പാടൻ, പുത്തൻചിറ സെന്റ് മേരീസ് ഫെറോന ചർച്ച് വികാരി ഫാദർ വർഗീസ് പാത്താടൻ, ജിസ്മി സോണി, പത്മിനി ഗോപിനാഥ്, ആമിന ആഷിഖ്, ഷൈല സന്തോഷ്, എ.വി. ഉണ്ണികൃഷ്ണൻ, വാസന്തി സുബ്രഹ്മണ്യൻ, സിനി അനിൽ, എം.എ. ഷുക്കൂർ എന്നിവർ സംസാരിച്ചു. ട്രഷറർ ഐറിഷ് ജോസഫ് പടമാടൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.