ആര്‍ദ്ര കേരള പുരസ്കാരം: വേളൂക്കര പഞ്ചായത്തിന് ഒന്നാംസ്ഥാനം

ഇരിങ്ങാലക്കുട: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ 2020-21 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്കാരത്തിൽ ജില്ലയില്‍ വേളൂക്കര പഞ്ചായത്തിന് ഒന്നാം സ്ഥാനം. അഞ്ചു ലക്ഷം രൂപയാണ് പുരസ്കാര തുക. സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ തടയാനും കോവിഡ് വ്യാപനം പ്രതിരോധിക്കാനും പഞ്ചായത്ത്​ ഫലപ്രദമായി ഇടപെട്ടിരുന്നു. രോഗികളെ പരിശോധിക്കാൻ പ്രത്യേക ആംബുലന്‍സ് സൗകര്യവും പഞ്ചായത്ത് തനത്​ ഫണ്ടില്‍നിന്ന്​ പത്ത് ലക്ഷം രൂപ വകയിരുത്തി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ മരുന്നുകളും ഒരുക്കിയിരുന്നു. കൂടാതെ പ്രത്യേകമായി ലാബ്‌ടെക്‌നീഷ്യന്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുകയും ചെയ്തു. ജനപ്രതിനിധികളുടെ സഹായത്തോടെ മുഴുവന്‍ വാര്‍ഡുകളിലും കായകല്‍പ്പ പ്രതിരോധ കുത്തിവെപ്പ്​ നടത്താനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. പൊതുസ്ഥലത്തെ മാലിന്യ നിർമാർജനത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. കൂട്ടായ പരിശ്രമമാണ്​ പുരസ്കാരത്തിലേക്ക്​ നയിച്ചതെന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്‌. ധനീഷും സെക്രട്ടറി എം.എഫ്. ജോസും പറഞ്ഞു. tcm ijk photo... ആര്‍ദ്ര കേരള പുരസ്കാരത്തിൽ ജില്ലതലത്തിൽ ഒന്നാംസ്ഥാനം നേടിയ വേളൂക്കര ഗ്രാമപഞ്ചായത്തിന്‍റെ ആസ്ഥാന മന്ദിരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.