ഇരിങ്ങാലക്കുട ചലച്ചിത്ര മേള: വിദ്യാർഥികൾക്ക്​ പാസ്​ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ഏപ്രിൽ ഒന്ന്​ മുതല്‍ ഏഴ്​ വരെ നടക്കുന്ന ചലച്ചിത്ര മേളയുടെ പാസ്​​ ക്രൈസ്റ്റ് കോളജിലെ കൊട്ടക ഫിലിം ക്ലബ്​ അംഗങ്ങൾക്ക്​ വിതരണം ചെയ്തു. ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓര്‍മ ഹാളിലുമായി നടക്കുന്ന മേളയിൽ 21 ചിത്രങ്ങളാണ്​ പ്രദര്‍ശിപ്പിക്കുന്നത്​. പ്രിന്‍സിപ്പല്‍ ഫാ. ജോളി ആൻഡ്രൂസ് സ്റ്റുഡന്‍റ്​ പാസ്​ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൊട്ടക ഫിലിം ക്ലബ്​ അംഗം എൻ.ജെ. ഐശ്വര്യ എറ്റുവാങ്ങി. ഫെസ്റ്റിവല്‍ പോസ്റ്റർ പ്രകാശനവും നടന്നു. ഫിലിം സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥൻ, വൈസ് പ്രസിഡന്‍റ്​ മനീഷ് വര്‍ഗീസ്, ട്രഷറർ ടി.ജി. സച്ചിത്ത് എന്നിവർ സംസാരിച്ചു. ഫിലിം ക്ലബ് കോ ഓഡിനേറ്റര്‍ പ്രഫ. കെ.ജെ. വര്‍ഗീസ് സ്വാഗതവും സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം എം.എസ്. ദാസൻ നന്ദിയും പറഞ്ഞു. tcm ijk ഇരിങ്ങാലക്കുടയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള പാസ് വിതരണോദ്​ഘാടനം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.