നൂതന സഹായ ഉപകരണ പ്രദർശനം ഒന്ന്​ മുതൽ

തൃശൂർ: ഭിന്നശേഷിക്കാർക്കുള്ള നൂതന സഹായ ഉപകരണങ്ങളുടെ പ്രദർശനം ഏപ്രിൽ ഒന്നു മുതൽ മൂന്നുവരെ പുഴയ്ക്കൽ വെഡിങ് വില്ലേജിൽ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫൗണ്ടേഷൻ ഫോർ ഇന്റർനാഷനൽ റിഹാബിലിറ്റേഷൻ റിസർച് ആൻ‍ഡ് എംപവർമെന്റ് എന്ന സന്നദ്ധ സംഘടനയാണ് 'അഡ്വാൻസ്ഡ് റീഹാബ് ടെക് എക്സ്പോ' എന്ന പ്രദർശനം സംഘടിപ്പിക്കുന്നത്. ഭിന്നശേഷിക്കാർ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്പെഷൽ സ്കൂളുകൾ എന്നിവർക്ക് സാങ്കേതിക വിദഗ്ധരുമായി സംവദിക്കാനും അവസരമുണ്ട്. എക്സോസ് കെലിട്ടൻ, ഐഗേസ് ടെക്നോളജി, സ്റ്റാൻഡിങ് വീൽചെയറുകൾ, പോർട്ടബിൾ ഹോയിസ്റ്റുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, എ.എ.സി ഉപകരണങ്ങൾ, കാഴ്ച–ശ്രവണ പരിമിതർക്കായുള്ള സാങ്കേതികവിദ്യകൾ, വെർച്വൽ റിയാലിറ്റി എന്നിവ പരിചയപ്പെടാം. ഏപ്രിൽ ഒന്നിന്​ രാവിലെ 11ന്​ മന്ത്രി ആർ. ബിന്ദു എക്സ്പോ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ദിവസവും വൈകീട്ട് അഞ്ചിന്​ റാഫി–കിഷോർ ഫൗണ്ടേഷന്റെ ഗാനമേളയും അരങ്ങേറുമെന്ന് ഭാരവാഹികളായ ‍‍ഡോ. സിന്ധു വിജയകുമാർ, നിർമൽ കുമാർ, അരുൺകുമാർ, സി.സി. ഷെല്ലി എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.