കുട്ടൻകുളം ഉദ്ഘാടനം ചെയ്തു

മാള: അന്നമനട പഞ്ചായത്ത് ഏഴാം വാർഡിൽ നവീകരിച്ച കുട്ടൻകുളം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അന്നമനട വെസ്റ്റ് കൊരട്ടിയിൽ കാർഷിക ജലസേചനം, കുടിവെള്ളം എന്നിവക്ക് കുളം ഉപയോഗിക്കുന്നുണ്ട്​. കൃഷിവകുപ്പ്, കേരള ലാൻഡ് ഡെവലപ്മൻെറ് കോർപറേഷൻ ലിമിറ്റഡ്, നബാർഡ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്​. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സന്ധ്യ നൈസൺ, അന്നമനട പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. വിനോദ്, മാള ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ ഒ.സി. രവി, അന്നമനട പഞ്ചായത്ത് വൈസ്​ പ്രസിഡൻറ് ടെസി ടൈറ്റസ്, വികസനകാര്യ സമിതി അധ്യക്ഷൻ ടി.കെ. സതീശൻ, ക്ഷേമകാര്യ സമിതി അധ്യക്ഷ സിന്ധു ജയൻ, അംഗങ്ങളായ മോളി വർഗീസ്, എം.യു. കൃഷ്ണകുമാർ, മഞ്ജു സതീശൻ, ടി.വി. സുരേഷ് കുമാർ, കെ.എൽ.ഡി.സി എം.ഡി പി.എസ്. രാജീവ് എന്നിവർ സംബന്ധിച്ചു. ------ TCM - MLA- minister - Prasad: അന്നമനടയിൽ നവീകരണം പൂർത്തിയാക്കിയ കുട്ടൻകുളം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.