ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം ഇ.പി. സിബിന്‌

ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച യുവപ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സർവകലാശാല തലത്തില്‍ നല്‍കുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ. കോളജിലെ ഇ.പി. സിബിന്‍ നേടി. സാമൂഹിക പ്രതിബദ്ധത, നേതൃപാടവം, അക്കാദമിക മികവ് എന്നിവയെ മുന്‍നിർത്തിയാണ് ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കുന്നത്. 5001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ശനിയാഴ്ച ക്രൈസ്റ്റ് കോളജിലെ ഫാ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ മു‍ന്‍ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബ് പുരസ്കാരം സമ്മാനിക്കും. photo..tcm ijk: ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരം നേടിയ ഇ.പി. സിബിന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.