തൃശൂർ: ചിതറിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യത്തെ ഏകോപിപ്പിച്ചതിനും നൂറ്റാണ്ടുകൾ മുമ്പ് വൈജ്ഞാനിക ഉന്നമനത്തിലൂടെ ആത്മീയമായും സാംസ്കാരികമായും ഇന്ത്യയെ ഒന്നിപ്പിക്കാൻ ശങ്കരാചാര്യർക്ക് കഴിഞ്ഞുവെന്ന് ഗവർണർ മുഹമ്മദ് ആരിഫ്ഖാൻ. 'സംസ്കൃത സാഹിത്യത്തിന് കേരളീയ ശങ്കരമഠങ്ങളുടെ സംഭാവന' വിഷയത്തിൽ തൃശൂർ തെക്കേമഠത്തിൽ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ആത്മീയ വിജ്ഞാനം നേടുന്നതിൽ പൗരാണികർ കാണിച്ച വലിയ അവബോധമാണ് രാജ്യത്തെ സാംസ്കാരിക ഐക്യം സാധ്യമാക്കിയത്. ജാതി-വർഗ-വർണ വ്യത്യാസങ്ങളില്ലാതെ സാധാരണക്കാരടക്കം നടത്തിയ വൈജ്ഞാനിക ഉപാസനയാണ് ഇത്തരമൊരു ഔന്നത്യം സാധ്യമാക്കിയത്. അതിൽനിന്ന് മാറി അറിവ് ചെറിയ വിഭാഗത്തിലേക്ക് മാത്രം ചുരുങ്ങുന്ന പ്രവണത തുടങ്ങിയത് വൈദേശിക ആധിപത്യത്തോടെയാണ്. പുതിയ കാലത്ത് ഇത്തരം സെമിനാറുകൾ വിജ്ഞാനത്തിന്‍റെ വ്യാപനത്തിന് അനുഗുണമാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി നാഷനൽ സെന്‍റർ ഫോർ ദ ആർട്സിന്റെ സഹകരണത്തോടെ നടന്ന സെമിനാറിൽ സ്വീകരണ കമ്മിറ്റി ചെയർമാൻ പി. ചിത്രൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി അനുഗ്രഹ പ്രഭാഷണവും മേയർ എം.കെ. വർഗീസ് മുഖ്യപ്രഭാഷണവും നടത്തി. ഇന്ദിരാഗാന്ധി നാഷനൽ സെന്‍റർ ഫോർ ദ ആർട്സ് റീജനൽ ഡയറക്ടർ ഡോ. ഇ.എൻ. സജിത്, കോർപറേഷൻ കൗൺസിലർ പൂർണിമ സുരേഷ്, ജനറൽ കൺവീനർ വടക്കുമ്പാട് നാരായണൻ, പ്രോഗ്രാം കൺവീനർ മോഹൻ വെങ്കിടകൃഷ്ണൻ എന്നിവർ സംസാരിച്ചു. -------- ഫോട്ടോ: ജോൺസൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.