മാള: മാള പള്ളിപ്പുറം ദാറുസ്സലാം ജുമാമസ്ജിദ് ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത് മോഷണം. 3000 രൂപയോളം നഷ്ടപ്പെട്ടെന്ന് കരുതുന്നതായി ഭാരവാഹികൾ അറിയിച്ചു. മുമ്പ് കൊച്ചുകടവ് ജുമാമസ്ജിദ്, പുത്തൻചിറ ഈസ്റ്റ് ജുമാമസ്ജിദ് എന്നിവയുടെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണം നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് മാളയിലെ രണ്ട് കടകളിൽ പട്ടാപ്പകൽ മോഷണം നടന്നത്. മാള മെയിൻ റോഡിൽ എൽ.ഐ.സി ഏജൻസിയിൽനിന്ന് 8,500 രൂപയാണ് മോഷ്ടിച്ചത്. 200 മീറ്റർ മാറി പുത്തൻചിറ റോഡിലെ ഹാർഡ്വെയർ ഷോപ്പിൽ സിനിമ സ്റ്റൈലിൽ 6000 രൂപയും കവർന്നിരുന്നു. മാള പൊലീസ് സ്റ്റേഷന്‍റെ സമീപത്തുനിന്ന് പട്ടാപ്പകൽ മോഷണം നടത്തി മുങ്ങിയ മോഷ്ടാവ് വീണ്ടും പ്രത്യക്ഷപ്പെട്ടതായി വ്യാപാരികൾ സംശയിക്കുന്നുണ്ട്. പൊലീസ് രാത്രികാല പട്രോളിങ് നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ---------- Tcm-mla- Palliparam - nerchakutti -lock: മാള പള്ളിപ്പുറം ദാറുസ്സലാം പള്ളിയിലെ ഭണ്ഡാരത്തിന്‍റെ പൂട്ട് തകർത്ത നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.