ബജറ്റിൽ ഭിന്നശേഷിക്കാരെ അവഗണിച്ചതിൽ പ്രതിഷേധം

കൊടുങ്ങല്ലൂർ: കേരള സർക്കാർ ബജറ്റിൽ ഭിന്നശേഷിക്കാരെ പൂർണമായി അവഗണിച്ചെന്ന്​ ആക്ഷേപം. കൂടുതൽ കരുതലും സംരക്ഷണവും ആവശ്യമുള്ള ഭിന്നശേഷിക്കാർക്കായി കാര്യമായ ഒരു തുകയും നീക്കിവെക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഭിന്നശേഷിക്കാർ മുന്നോട്ടു വന്നു. സമൂഹിക ക്ഷേമ പെൻഷനുകൾ 2500 രൂപയായി ഉയർത്തുമെന്ന വാഗ്ദാനത്തിലേക്ക് ചെറിയ ചുവടുവെക്കാൻ പോലും സർക്കാർ തയാറായിട്ടില്ല. ഭിന്നശേഷിക്കാരുടെ ശക്തമായ പ്രതിഷേധത്തിന്​ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ല്യു.ആർ.എഫ്) ആഹ്വാനം ചെയ്യുന്നതായി സംസ്ഥാന ഭാരവാഹികളായ ഡോ. ലൈസ് ബിൻ മുഹമ്മദ്, രാജീവ് പള്ളുരുത്തി, പി.ബി. സക്കീർ ഹുസൈൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.