ഉത്സവ സ്ഥലത്തെ സംഘര്‍ഷം: പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍ വെള്ളിക്കുളങ്ങര: ചെമ്പുചിറയിലെ ഉത്സവ സ്ഥലത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേരെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്തംഗം അഭിലാഷ് (40), നാഡിപ്പാറ സ്വദേശി രാഹുല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. നൂലുവള്ളി സ്വദേശി രൂപേഷിനെ ആക്രമിച്ചു പരിക്കേൽപിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. രാഹുലിനെ കടിച്ചുപരിക്കേൽപിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തെന്ന പരാതിയില്‍ രൂപേഷ്, രതീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.