പുരസ്കാര നിർണയത്തിൽ നാടകാധിപത്യമില്ലെന്ന്​ സംഗീത നാടക അക്കാദമി

തൃശൂർ: സംഗീത നാടക അക്കാദമി പുരസ്കാരങ്ങളിൽ നാടകാധിപത്യമില്ലെന്ന്​ കേരള സംഗീത നാടക അക്കാദമി വൈസ്​ ചെയർമാൻ സേവ്യർ പുൽപ്പാട്ട്​. കഴിഞ്ഞ ദിവസം നടന്ന നിർവാഹക സമിതി യോഗത്തിൽ കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം ശിവൻ നമ്പൂതിരി ഉന്നയിച്ച വിമർശനത്തിന്​ വാർത്തസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 17 അവാർഡുകളിൽ ആറെണ്ണമേ നാടകത്തിനുള്ളൂ. ബാക്കി ഏഴെണ്ണം സംഗീതത്തിനും മൂന്നെണ്ണം നൃത്തത്തിനും ഒന്ന്​ കഥാപ്രസംഗത്തിനുമാണ്​. കഴിഞ്ഞ തവണയും നാടകത്തിന്​ ആറ്​ പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്​. പുരസ്കാരത്തിന്​ ഇരുനൂറോളം അപേക്ഷകൾ പരിഗണിച്ചു. ഏറ്റവും കൂടുതൽ നാടക രംഗത്തുനിന്നാണ്​ വന്നത്​. കഥകളിയിൽനിന്ന്​ എട്ടെണ്ണമേ വന്നുള്ളൂ. രണ്ടുമണിക്കൂർ എടുത്ത്​ ചർച്ച ചെയ്ത ശേഷം കലാമണ്ഡലം ശിവൻ നമ്പൂതിരി അടങ്ങുന്ന നിർവാഹക സമിതി ഏകകണ്ഠമായി തീരുമാനിച്ച്​ അംഗീകരിച്ച പുരസ്കാരപ്പട്ടികയാണിതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT