ചാലക്കുടി: ചാലക്കുടിയിൽ ദേശീയപാതയിൽ കാറിൽ കടത്തിയ രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളടക്കം നാല് പേരെ എക്സൈസ് സംഘം പിടികൂടി. വയനാട് മേപ്പാടി സ്വദേശി മുനീർ (32), ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ (28), ബന്ധു ശ്വേത (28), മണ്ണാർക്കാട് സ്വദേശി താഴത്തെ കല്ലടി വീട്ടിൽ ഇസ്മയിൽ (31) എന്നിവരാണ് പിടിയിലായത്. രണ്ട് കാറുകളിലായി കോയമ്പത്തൂരിൽനിന്ന് നെടുമ്പാശ്ശേരിയിലെ രഹസ്യ ഗോഡൗണിൽ എത്തിക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോയമ്പത്തൂരില്‍നിന്ന് കാറുകൾ വാടകക്ക് വിളിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് യാത്രക്കാരെന്ന വ്യാജേനയാണ് പോയത്. ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചാലക്കുടി മുനിസിപ്പൽ ജങ്ഷനില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇസ്മയില്‍ കഞ്ചാവ് കടത്തിന്‍റെ മുഖ്യകണ്ണിയാണ്. ആന്ധ്രയിലുള്ള സംഘമാണ് കഞ്ചാവ് നൽകിയത്. എക്സൈസ് ഇന്‍റലിജന്‍സും ചാലക്കുടി റേഞ്ച് സംഘവും എന്‍.എച്ച് പട്രോളിങ് സംഘവും സംയുക്തമായാണ് പരിശോധിച്ചത്. ഇന്‍റലിജന്‍സ് ഇന്‍സ്പെക്ടര്‍ എസ്. മനോജ് കുമാര്‍, ചാലക്കുടി റേഞ്ച് ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാര്‍, അസി. ഇൻസ്പെക്ടർ കെ. മണികണ്ഠന്‍, ഇന്‍റലിജന്‍സ് ഓഫിസര്‍മാരായ കെ.എസ്. ഷിബു, പി.ആര്‍. സുരേന്ദ്രന്‍, കെ.ജെ. ലോനപ്പന്‍, പി.ആര്‍. സുനില്‍കുമാര്‍, വനിത സി.ഇ.ഒ. സിജി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. TCMChdy - 5 കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.