വനിതദിനം ആചരിച്ചു

തൃപ്രയാർ: വലപ്പാട് കുടുംബശ്രീ നേതൃത്വത്തിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ഡി. ഷിനിത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ സുനിത ബാബു അധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് മല്ലിക ദേവൻ, സ്മിത, ഓമന എന്നിവരെ ആദരിച്ചു. സ്ത്രീപക്ഷ നവ കേരള കർമ പദ്ധതി രൂപവത്​കരണത്തിന്റെ ഭാഗമായുള്ള പുസ്തക പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി.ആർ. ജിത്ത് നിർവഹിച്ചു. അംഗങ്ങളായ മണി ഉണ്ണികൃഷ്ണൻ, സിജി സുരേഷ്, ആർ.പി. ഗിരിജ പ്രജ്ഞൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ഷൈലജ ജയലാൽ സ്വാഗതവും സാമൂഹിക വികസന ഉപസമിതി കൺവീനർ ഷിന്ന സിബിൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT