തൃശൂർ: കൊടുങ്ങല്ലൂരില്‍ കേരള സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകോത്സവം വ്യാഴാഴ്ച മുതല്‍ 16 വരെ നടക്കും. അക്കാദമി നാടക സംഘങ്ങള്‍ക്ക് 50 ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി മുസ്രിസ് പൈതൃക പദ്ധതിയുമായി സഹകരിച്ചാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറിന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ നടി സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എം.പി മുഖ്യാതിഥിയാകും. അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. മുസ്രിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി.എം. നൗഷാദ് ആമുഖ പ്രഭാഷണം നടത്തും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ഗിരിജ, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ എം.യു. ഷിനിജ, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജന്‍, എസ്.എന്‍. പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എസ്. മോഹനന്‍ എന്നിവര്‍ സംസാരിക്കും. അക്കാദമി നിർവാഹകസമിതി അംഗം അഡ്വ. വി.ഡി. പ്രേമപ്രസാദ് സ്വാഗതവും മുസ്രിസ് തിയറ്റര്‍ ഫെസ്റ്റ് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.ആര്‍. ജൈത്രന്‍ നന്ദിയും പറയും. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് മൈതാനിയില്‍ ഗസല്‍രാവ് അരങ്ങേറും. പുല്ലൂറ്റ് മുസ്രിസ് കൺവെൻഷൻ സെന്‍ററിൽ 11ന് വൈകീട്ട് ഏഴിന് ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത് കോഴിക്കോട് റിമംബറന്‍സ് തിയറ്റര്‍ ഗ്രൂപ് കേരള അവതരിപ്പിക്കുന്ന 'ഇരിക്കപിണ്ഡം കഥപറയുന്നു', 12ന് കെ.എസ്. പ്രതാപന്‍ സംവിധാനം ചെയ്ത് തൃശൂര്‍ ഗ്രാമിക കലാവേദി അവതരിപ്പിക്കുന്ന 'നിലവിളികള്‍... മര്‍മരങ്ങള്‍... ആക്രോശങ്ങള്‍', 13ന് ശ്രീജിത്ത് രമണന്‍ സംവിധാനം ചെയ്ത് കൊല്ലം പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുന്ന 'തീണ്ടാരിപ്പച്ച', 14ന് ശരത്ത് രേവതി സംവിധാനം ചെയ്ത് അത്‌ലറ്റ് കായിക നാടകവേദി അവതരിപ്പിക്കുന്ന '1947 നോട്ടൗട്ട്', 15ന് അരുണ്‍ലാല്‍ സംവിധാനം ചെയ്ത് ലിറ്റില്‍ എര്‍ത്ത് സ്കൂൾ ഓഫ് തിയറ്റര്‍ കേരള അവതരിപ്പിക്കുന്ന 'ദ വില്ലന്മാര്‍' എന്നിവയാണ് നാടകങ്ങൾ. 16ന് വള്ളുവനാടന്‍ ഫോക് അക്കാദമി അവതരിപ്പിക്കുന്ന നാടൻപാട്ടുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.