ഒമ്പതുങ്ങല്‍ ശിവക്ഷേത്രത്തില്‍ സമൂഹാഭിഷേകം (ഫോട്ടോ) മറ്റത്തൂര്‍: ശിവരാത്രി നാളില്‍ ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യസമാജത്തിനു കീഴിലെ ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ സമൂഹാഭിഷേകം നടന്നു. വ്രതം അനുഷ്ഠിച്ച് എത്തിയ ഭക്തര്‍ ക്ഷേത്രത്തിലെ ശ്രീകോവിലിന് അകത്ത് പ്രവേശിച്ച് അഭിഷേകവും അര്‍ച്ചനയും നടത്തി. ശിവരാത്രി നാളില്‍ ഭക്തര്‍ക്ക് ശ്രീകോവിലില്‍ പ്രവേശനം അനുവദിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. മഹാമൃത്യുഞ്ജയഹോമം, അലങ്കാര പൂജ, അന്നദാനം എന്നിവയും നടന്നു. ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര വിജയന്‍ ശാന്തിയുടെ നേതൃത്വത്തില്‍ കലശാഭിഷേകവും നടന്നു. മണികണ്ഠന്‍ ശാന്തി, കുട്ടന്‍ ശാന്തി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാർമികത്വം വഹിച്ചു. ക്യാപ്ഷന്‍ TCM KDA 4 abishekam ഒമ്പതുങ്ങല്‍ കൈലാസ ശിവക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ പ്രവേശിച്ച് അഭിഷേകം നടത്തുന്ന ഭക്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.