ചാ​ല​ക്കു​ടി മ​ണ്ഡ​ലം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ. ചാ​ർ​ളി പോ​ളി​ന് കൊ​ര​ട്ടി കോ​നൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ആരുവാഴും? ചാലക്കുടിക്കാരൻ ചങ്ങാതിയോ, ചാലക്കുടിയുടെ ചങ്ങാതിയോ

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഇ​ത്ത​വ​ണ​ത്തെ മ​ത്സ​രം പ്ര​വ​ച​ന​ങ്ങ​ൾ​ക്ക് അ​പ്പു​റ​ത്താ​ണ്. എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ മു​ന്ന​ണി​ക​ൾ ക​രു​ത്തു​റ്റ സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി പ​ഴു​ത​ട​ച്ചു​ള്ള വ​ൻ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. പ്രാ​ദേ​ശി​ക​ത​യും വി​ക​സ​ന​വു​മാ​ണ് പ്ര​ചാ​ര​ണ​ത്തി​ന്റെ പ്ര​ധാ​ന അ​ജ​ണ്ട​ക​ൾ. ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യെ വി​ജ​യി​പ്പി​ക്ക​ണോ, ചാ​ല​ക്കു​ടി​ക്കാ​രു​ടെ ച​ങ്ങാ​തി​യെ വി​ജ​യി​പ്പി​ക്ക​ണോ​യെ​ന്ന​താ​ണ് വോ​ട്ട​ർ​മാ​രു​ടെ മു​ന്നി​ൽ ഉ​യ​രു​ന്ന പ്ര​ധാ​ന ചോ​ദ്യം.

2006 മു​ത​ൽ ക​ഴി​ഞ്ഞ 2026 വ​രെ ന​ട​ന്ന നാ​ല് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് വ​ട്ടം എ​ൽ.​ഡി.​എ​ഫും പി​ന്നീ​ട് യു.​ഡി.​എ​ഫും വി​ജ​യം ക​ണ്ട മ​ണ്ഡ​ല​മാ​ണ് ചാ​ല​ക്കു​ടി. ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ല​യി​ലെ യു.​ഡി.​എ​ഫി​ന്റെ കൂ​ട്ട​ത്തോ​ൽ​വി​യി​ൽ​നി​ന്ന് ര​ക്ഷി​ച്ച ഏ​ക മ​ണ്ഡ​ലം കൂ​ടി​യാ​ണ് ചാ​ല​ക്കു​ടി. 2006ൽ ​സി​റ്റി​ങ് എം.​എ​ൽ.​എ​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ലെ സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ സി.​പി.​എ​മ്മി​ലെ ബി.​ഡി. ദേ​വ​സ്സി​യോ​ട് 14,555 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ ചാ​ല​ക്കു​ടി​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ തേ​രോ​ട്ട​മാ​യി​രു​ന്നു. 2011ൽ ​കോ​ൺ​ഗ്ര​സി​ലെ കെ.​ടി. ബെ​ന്നി സി.​പി.​എ​മ്മി​ലെ ബി.​ഡി. ദേ​വ​സ്സി​യോ​ട് 2,549 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു. 2016ലും ​ബി.​ഡി. ദേ​വ​സ്സി ത​ന്നെ​യാ​യി​രു​ന്നു ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ സ്ഥാ​നാ​ർ​ഥി. എ​തി​രാ​ളി കോ​ൺ​ഗ്ര​സി​ലെ ടി.​യു. രാ​ധാ​കൃ​ഷ്ണ​നെ 26,648 വോ​ട്ടു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. എ​ന്നാ​ൽ, 2021ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ഇ​ട​തു​പ​ക്ഷം ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് കൈ​മാ​റി. ഇ​തോ​ടെ സീ​റ്റ് എ​ൽ.​ഡി.​എ​ഫി​ന് ന​ഷ്ട​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി​യാ​യ ഡെ​ന്നീ​സ് കെ. ​ആ​ൻ​റ​ണി കോ​ൺ​ഗ്ര​സി​ലെ സ​നീ​ഷ് കു​മാ​ർ ജോ​സ​ഫി​നോ​ട് 1057 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ത്ത​വ​ണ​യും യു.​ഡി.​എ​ഫ് സ​നീ​ഷ് കു​മാ​ർ ജോ​സ​ഫി​നെ ത​ന്നെ​യാ​ണ് പ​ട​ന​യി​ക്കാ​ൻ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​ട​തു മു​ന്ന​ണി ഇ​ത്ത​വ​ണ​യും ചാ​ല​ക്കു​ടി സീ​റ്റ് ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സി​ന് ത​ന്നെ വി​ട്ടു​കൊ​ടു​ത്തി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി​യി​ൽ ജ​ന​പ്രി​യ​നാ​യ അ​ഡ്വ. ബി​ജു എ​സ്. ചി​റ​യ​ത്ത് ആ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൻ.​ഡി.​എ ഇ​ത്ത​വ​ണ ഏ​ത് വി​ധ​വും സീ​റ്റ് പി​ടി​ക്കാ​ൻ ട്വ​ന്റി 20യു​ടെ പ്ര​മു​ഖ​നും വാ​ഗ്മി​യു​മാ​യ ചാ​ർ​ളി പോ​ളി​നെ പോ​ർ​മു​ഖ​ത്ത് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

പ്രാ​ദേ​ശി​ക​ത ഇ​ത്ര​യേ​റെ പ്ര​ചാ​ര​ണ​ത്തി​ൽ ഉ​യ​ർ​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ചാ​ല​ക്കു​ടി​യി​ൽ വേ​റെ ഉ​ണ്ടാ​യി​ട്ടി​ല്ല. ചാ​ല​ക്കു​ടി​യു​ടെ വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ ചാ​ല​ക്കു​ടി​ക്കാ​ര​നാ​യ ബി​ജു എ​സ്. ചി​റ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണം. ചാ​ല​ക്കു​ടി​ക്കാ​ര​നാ​യ ബി.​ഡി. ദേ​വ​സ്സി ജ​ന​പ്ര​തി​നി​ധി​യാ​യ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ചാ​ല​ക്കു​ടി​യി​ൽ ഏ​റെ വി​ക​സ​നം ന​ട​ന്ന​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

സ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ ആ​യ​തോ​ടെ ചാ​ല​ക്കു​ടി​യി​ലെ വി​ക​സ​നം മു​ര​ടി​ച്ച​താ​യി എ​ൽ.​ഡി.​എ​ഫ് ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ, ജ​ന്മം കൊ​ണ്ട് ചാ​ല​ക്കു​ടി​ക്കാ​ര​ന​ല്ലെ​ങ്കി​ലും ചാ​ല​ക്കു​ടി​ക്കാ​രു​ടെ ച​ങ്ങാ​തി​യാ​ണെ​ന്ന് പ​റ​ഞ്ഞ് പോ​സ്റ്റ​റു​ക​ൾ ഇ​റ​ക്കി​യാ​ണ് സ​നീ​ഷ് കു​മാ​റി​ന്റെ പ്ര​ചാ​ര​ണം. ഇ​ട​തു​സ​ർ​ക്കാ​റി​നെ​തി​രാ​യ വി​കാ​രം വോ​ട്ടാ​ക്കി മാ​റ്റി വി​ജ​യം ഉ​റ​പ്പാ​ക്കാ​മെ​ന്നും യു.​ഡി.​എ​ഫ് സ്വ​പ്നം കാ​ണു​ന്നു. ചാ​ല​ക്കു​ടി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ന​ട​പ്പാ​ക്കി​യ ചി​റ​ക് പ​ദ്ധ​തി​യാ​ണ് യു.​ഡി.​എ​ഫ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ച് വ​ട്ടം ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ജു​വി​ൽ ഇ​ട​തു​പ​ക്ഷം ഏ​റെ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ കൂ​ടു​ത​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫ്. മു​ൻ ത​വ​ണ​ക​ളി​ൽ ബി.​ഡി.​ജെ.​എ​സ്സി​ന് ന​ൽ​കാ​റു​ള്ള മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി ട്വ​ന്റി 20 സ്ഥാ​നാ​ർ​ഥി​യെ​യാ​ണ് എ​ൻ.​ഡി.​എ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ക്രൈ​സ്ത​വ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യി​ൽ ചാ​ർ​ളി പോ​ൾ മു​ന്നേ​റ്റം കു​റി​ക്കു​മെ​ന്നാ​ണ് എ​ൻ.​ഡി.​എ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

Tags:    
News Summary - Who is it? A friend from Chalakudy or a friend of Chalakudy?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.