എറിയാട്: എറിയാട് ഗവ. കേരള വർമ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെ അക്കാദമിക് എക്സലൻസ് അവാർഡ് നൽകി ആദരിക്കും. എറിയാട് മണപ്പാട്ട് ഫൗണ്ടേഷനും ജി.കെ.വി.എച്ച്.എസ് സ്കൂൾ അലുംനി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങ് ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് കോസ്മോപോളിറ്റൻ കൺവെൻഷൻ സൻെററിൽ നടക്കും. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.