ശ്രീ വടക്കുന്നാഥന്‍ പുരസ്കാരം കൈമാറി തൃശൂർ: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ പുരസ്കാരങ്ങളായ 'ശ്രീ വടക്കുന്നാഥന്‍ പുരസ്കാരം' ആന ചികിത്സകന്‍ ഡോ. കെ.സി. പണിക്കര്‍ക്ക് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും, 'കെ.പി. നാരായണപിഷാരോടി ക്ഷേത്രദര്‍ശനം' പുരസ്കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് റവന്യൂ മന്ത്രി അഡ്വ. കെ. രാജനും കൈമാറി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രന്‍ എം.എൽ.എ, ബോര്‍ഡ് അംഗങ്ങളായ എം.ജി. നാരായണന്‍. വി.കെ. അയ്യപ്പന്‍, പെരുവനം കുട്ടന്‍മാരാര്‍, വടക്കുന്നാഥ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, ക്ഷേത്രദര്‍ശനം പത്രാധിപസമിതി അംഗം സി. രാവുണ്ണി, കൊച്ചിന്‍ ദേവസ്വം എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പി.വി. സജീവ്, ദേവസ്വം ഡെപ്യൂട്ടി സെക്രട്ടറി കെ.കെ രാജന്‍, തൃശൂര്‍ ഗ്രൂപ് അസിസ്റ്റന്‍റ് കമീഷണര്‍ എം.ജി. ജഗദീഷ് എന്നിവർ സംസാരിച്ചു. 25,000 രൂപയും ഫലകവും അടങ്ങിയതാണ് ഈ പുരസ്കാരം. മലയാള ഭാഷക്കും സംസ്കാരത്തിനും സമഗ്രസംഭാവന നല്‍കിയിട്ടുള്ളവർക്കാണ് കെ.പി. നാരായണപിഷാരോടി ക്ഷേത്രദര്‍ശനം പുരസ്കാരം നല്‍കുന്നത്. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. പടം: tcr vadakkunnathan puraskaram'ശ്രീ വടക്കുന്നാഥന്‍ പുരസ്കാര ദാന ച്ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.