വിളകൾക്ക് വെള്ളമില്ല; കർഷകർ ദുരിതത്തിൽ

പീച്ചി ഇടതുകര കനാൽ അനധികൃതമായി നികത്തിയതാണ്​ കാരണം തൃശൂർ: പീച്ചി ഇടതുകര കനാൽ അനധികൃതമായി വനഗവേഷണ സ്ഥാപനം നികത്തിയതിനെ തുടർന്ന് മേഖലയിലെ കർഷകർ ദുരിതത്തിൽ. കനാലിലെ തടസ്സം ചൂണ്ടിക്കാണിച്ച് ഈ മേഖലയിലേക്ക് പീച്ചിയിൽനിന്ന്​ വെള്ളം തുറന്ന്‌ വിടാത്തതാണ് കർഷകരെ വലക്കുന്നത്​. ഇതുമൂലം നൂറുകണക്കിന് കർഷകരുടെ വാഴയും ജാതിയുമടക്കം കാർഷിക വിളകൾ കടുത്ത ചൂടിൽ കരിയുകയാണ്. പ്രശ്‌നം പരിഹരിക്കാൻ കലക്ടർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവും ഡി.സി.സി വൈസ് പ്രസിഡന്‍റുമായ ജോസഫ് ടാജറ്റ് കത്ത് നൽകി. അനുമതിയില്ലാതെയാണ് ഈ പ്രവൃത്തിയെന്നാണ് ജലവിഭവ വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ പറയുന്നത്. വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ കുരുക്കിലായത് കർഷകരാണ്. ഇപ്പോൾ വെള്ളം തുറന്ന്‌ വിട്ടിരുന്നെങ്കിൽ വെള്ളത്തിന് രൂക്ഷമായ ക്ഷാമമുള്ള പുത്തൂർ ഡിവിഷനിലെ പല പ്രദേശങ്ങൾക്കും ഗുണം ലഭിച്ചേനെയെന്ന്​ കർഷകർ പറയുന്നു. പീച്ചി ഇടതുകര കനാലിൽ തന്നെ ഏഴാംകല്ല്, പുത്തൻകാട് ഭാഗം ബലപ്പെടുത്തുന്ന പ്രവൃത്തികളും നടക്കുന്നുണ്ട്. ദിവസങ്ങൾക്കകം ഇത് തീർന്നില്ലെങ്കിൽ പുത്തൂർ, അളഗപ്പനഗർ, തൃക്കൂർ, നെന്മണിക്കര, നടത്തറ, പാണഞ്ചേരി പഞ്ചായത്തിലെ നൂറുകണക്കിന് കർഷകർ തീരാദുരിതത്തിലാകും. കൂടാതെ മേഖലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമവും അനുഭവപ്പെടും. tct_chr1 നിർമാണ പ്രവൃത്തികൾ നടക്കുന്ന പീച്ചി ഇടതുകര കനാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.