അതുല്യ കലാപ്രതിഭയായിരുന്നു കെ പി എ സി ലളിത: റവന്യൂ മന്ത്രി കെ രാജൻ

അതുല്യ കലാപ്രതിഭയായിരുന്നു കെ.പി.എ.സി ലളിത - മന്ത്രി കെ. രാജൻ വടക്കാഞ്ചേരി: അഭിനയ വൈവിധ്യത കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച അതുല്യ കലാപ്രതിഭയായിരുന്നു കെ.പി.എ.സി ലളിതയെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. വടക്കാഞ്ചേരി എങ്കക്കാട് പാലിശ്ശേരി 'ഓർമ'യിൽ എത്തിയ മന്ത്രി കുടുംബാംഗ ങ്ങളെ ആശ്വസിപ്പിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, സി.പി.ഐ ജില്ല എക്സി. അംഗം എം.ആർ. സോമനാരായണൻ, നഗരസഭ വൈസ് ചെയർപേഴ്സൻ ഷീല മോഹൻ, കൗൺസിലർ ഷീല മുരളി, യുവകലാസാഹിതി ജില്ല സെക്രട്ടറി സി.വി. പൗലോസ്, സി.പി.ഐ നേതാക്കളായ എം.എസ്. അബ്​ദുൽ റസാക്ക്, എം.എ. വേലായുധൻ, വി.എസ്. അനിൽകുമാർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പടം: അന്തരിച്ച കെ.പി.എ.സി ലളിതയുടെ വീട് മന്ത്രി കെ. രാജൻ സന്ദർശിക്കുന്നു. TCR.WKY.Lalitha.house.min.k.rajan.20220226-WA0051.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.