ചേർപ്പ്: പഞ്ചായത്തിൽ സി.ഡി.എസ് ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട സി.പി.ഐ സ്ഥാനാർഥി അംഗൻവാടി ജീവനക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കലക്ടർ തെരഞ്ഞെടുപ്പ് റദ്ദാക്കി. അസാധുവായ അഞ്ച് വോട്ടുകൾ ചെയ്തവർ തെരഞ്ഞെടുപ്പിന്‍റെ പല സമയത്തായി വന്നതിനാൽ വോട്ട് രേഖപ്പെടുത്തേണ്ട ചിഹ്നം അറിയില്ലായിരുന്നുവെന്ന വാദവും കലക്ടർ തള്ളി. തുടർന്ന് തിങ്കളാഴ്ച വൈകിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തി. ചെയർപേഴ്സനായി സി.പി.ഐയിലെ ശ്രീവള്ളി 11 വോട്ട് നേടി വിജയിച്ചു. എതിർ സ്ഥാനാർഥി സി.പി.എമ്മിലെ രാഖി സുരേഷിന് 10 വോട്ട് ലഭിച്ചു. ശ്രീവള്ളി ചെയർപേഴ്സനായും സി.പി.എമ്മിലെ ഷെഫീന സുധീർ വൈസ് ചെയർപേഴ്സനായും സത്യപ്രതിജ്ഞ ചെയ്തു. പാറളം, വല്ലച്ചിറ, അവിണിശ്ശേരി പഞ്ചായത്തുകളിലും സി.ഡി.എസ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.