മജ്‌ലിസുന്നൂർ വാർഷികം

ചെന്ത്രാപ്പിന്നി: ചിറക്കൽ മഹല്ല് മജ്​ലിസുന്നൂർ, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറാമത് മജ്​ലിസുന്നൂർ വാർഷിക സമ്മേളനം നടത്തി. എസ്.വൈ.എസ് കയ്പമംഗലം മേഖല പ്രസിഡന്‍റ്​ കെ.എസ്. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. മജ്​ലിസുന്നൂർ ചെയർമാൻ പുളിന്തറ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജാബിർ എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് നജീബ് മദനി ആന്ത്രോത്ത് ദുആക്ക് നേതൃത്വം നൽകി. ഡോ. അഹമ്മദ് നൗഫൽ റഹ്മാനി മജ്​ലിസുന്നൂറിന് നേതൃത്വം നൽകി. സുലൈമാൻ ബുഖാരി, മുബാറക് റഹ്മാനി, ഷിഹാബ് മുസ്​ലിയാർ മൂന്നുപീടിക, മുഈനുദ്ദീൻ വാഫി. ഷാഹിദ് ഫൈസി, മൂസാൻ പള്ളിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. മജ്​ലിസുന്നൂർ കമ്മിറ്റി നൽകുന്ന സമഗ്ര സംഭാവന ചെയ്യുന്ന പ്രവർത്തകനുള്ള ഉപഹാരം ഷുക്കൂർ പുളിന്തറക്ക് നജീബ് തങ്ങൾ സമ്മാനിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ല കൗൺസിലേക്ക് തെരഞ്ഞെടുത്ത അബ്ദുൽ നാസറിനെയും കയ്പമംഗലം മേഖല സെക്രട്ടറിയായി തെരഞ്ഞെടുത്ത മുബാറക് റഹ്മാനിയെയും കമ്മിറ്റി മെമ​ന്‍റോ നൽകി ആദരിച്ചു. നിർധന കുടുംബത്തിന് വീട് വെക്കാൻ കമ്മിറ്റി വാങ്ങി നൽകുന്ന സ്ഥലത്തിന്‍റെ ആധാരം നജീബ് തങ്ങൾ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT