തൃശൂർ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൊല്ലം ഏഴുകോൺ പ്രേംവിലാസം വീട്ടിൽ റെനിയെ (27) അരണാട്ടുകര പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം എട്ടിന് അരണാട്ടുകര പള്ളിയിലെ കാണിക്കവഞ്ചിയും ഓഫിസും കുത്തിത്തുറന്ന് 7,000 രൂപയും സക്രാരി കുത്തിത്തുറന്ന് കുരിശും മോഷ്ടിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ് സ്റ്റേഷനിലെ മാലമോഷണ കേസിൽ ജയിലിൽ പോയി ജനുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം മോഷണപരമ്പര നടത്തിവരുകയായിരുന്നു. താനൂർ, തിരൂർ, കുറ്റിപ്പുറം, കൊടുവള്ളി, കോഴിക്കോട്, തൃശൂർ തുടങ്ങി 25ഓളം സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. വിഗ്രത്തിൽനിന്ന് മോഷ്ടിച്ച സ്വർണം വിറ്റ് 45,000 രൂപയുടെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, വാച്ച് എന്നിവ വാങ്ങാനും മദ്യപാനവും മറ്റും നടത്താനാണ് പ്രതി പണം ചെലവഴിച്ചത്. പിടികൂടിയ സമയം പ്രതിയിൽനിന്ന് മോഷ്ടിച്ച് ലഭിച്ച 18,000 രൂപ കണ്ടെടുത്തു. ഇയാൾക്കെതിരെ കൊല്ലം ജില്ലയിൽ അഞ്ച് കേസുകളുണ്ട്. അസി. കമീഷണർ വി.കെ. രാജുവിന്‍റെ നിർദേശാനുസരണം എസ്.ഐ കെ.സി. ബൈജു, എ.എസ്.ഐ ജോഷി, സി.പി.ഒമാരായ അഭീഷ് ആൻറണി, റിക്സൻ, അനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. കൊടുവള്ളിയിൽനിന്ന് മോഷ്ടിച്ച പണവുമായി ലോഡ്ജിലേക്ക് വരുമ്പോഴാണ് പൊലീസ് പിടികൂടിയത്. tcr_chr8-reni
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.